വെൺമണി: വരമ്പൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ 71 മത് ഇടവക ദിനവും കൺവൻഷനും11 മുതൽ 14 വരെ പള്ളിയിൽ നടക്കും.11,12,13, തീയതികളിൽ വൈകുന്നേരം 6 30ന് ആരംഭിക്കുന്ന കൺവൻഷൻ യോഗങ്ങളിൽ റവ. ബേബി ജോൺ, റവ. ......
പുത്തൻകാവ്: മെട്രോപ്പോലീറ്റൻ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നവീകരിച്ച മാർ പീലക്സിനോസ് മെമ്മോറിയൽ സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൻ്റെ കൂദാശ കർമ്മം നാളെ രാവിലെ 9.30 ന് ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കും.
ആരോഗ്യവകുപ്പ് മന്ത്രി
വീണാ ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
പെൺസുഹൃത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവ് കൂട്ടുകാരനെ ക്രൂരമായി കൊന്ന് മൃതശരീരം കൊത്തിനുറുക്കി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം.......
കോഴിക്കോട്: ഭാരതത്തിലെ ദേശീയ സമവായമില്ലാത്ത അവസ്ഥയ്ക്ക് കാരണം ഇവിടെയുള്ള ജനമനസ്സുകളില് നിന്ന് വിട്ടുമാറിയിട്ടില്ലാത്ത കൊളോണിയല് ദാസ്യ മനോഭാവമാണെന്നും ഇത് മാറേണ്ടതുണ്ടെന്നും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര് ആര്. സഞ്ജയന്. ......
കൊച്ചി: കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കറെ എറണാകുളം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ആർ. ......
കാസർകോട് ഐടിഐ വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ബന്ദിയോട് അടുക്ക ബൈദല സ്വദേശി മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. മംഗൽപാടി ചെറുഗോളിയിൽ വാടകവീട്ടിലായിരുന്നു ശിഹാബും കുടുംബവും താമസിച്ചിരുന്നത്. ......
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണത്തിന്റെ പേരിൽ ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ കടുത്ത വാക്കുതർക്കം. എസ്ഐആറിനെ കുറിച്ച് നടന്ന ചർച്ചയ്ക്കിടെയാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്. ......

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടികളെയും വിധി പ്രസ്താവം നടത്തിയ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗ്ഗീസിനെയും അവഹേളിച്ചും വ്യക്തിഹത്യ ചെയ്തും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുന്നില്ലെന്ന് ആഭ്യന്തര വകുപ്പിന് എതിരെ ഗുരുതര ആരോപണവുമായി ലഭിച്ച പരാതി അന്വേഷിക്കുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി.ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് തോന്നൽ ഉണ്ടാകുന്നവർക്ക് മേൽ കോടതികളിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് യാതൊരു നിയമ തടസ്സവും ഇല്ലാത്തതാണ്. എന്നാൽ കോടതി നടപടികളെയും വിധി പുറപ്പെടുവിച്ച ജഡ്ജിമാരെയും അവഹേളിച്ചും വ്യക്തിഹത്യ ചെയ്തും പൊതുജന മധ്യത്തിൽ പ്രചാരണം നടത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ഇത് വ്യക്തി അഭിപ്രായ സ്വാതന്ത്ര്യമായി നിയമപരമായി കാണുവാൻ കഴിയില്ല.കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിക്രമം പൂർത്തിയാക്കുന്ന ഉത്തരവാദിത്വമാണ് വിചാരണ കോടതിയ്ക്ക് ഉള്ളത്. അത്തരം നടപടികൾ പൂർത്തിയാക്കിയതിന്റെ പേരിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വനിതാ ജഡ്ജിയെ സമൂഹ മാധ്യമങ്ങളിൽ അവഹേളിച്ച് വ്യക്തിഹത്യ ചെയ്യുന്നത് ആസൂത്രിതമായി വർദ്ധിച്ച് വരുന്നത് പൊലീസിന് വ്യക്തമായി അറിവുള്ളതാണ്. രാഹുൽ മാങ്കൂട്ടത്തിനെതിരെ മൊഴി നൽകിയ അതിജീവതയ്ക്ക് എതിരായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് ആസ്ഥാനത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനേക്കാൾ പ്രാധാന്യത്തോടെ കാണേണ്ട വിഷയങ്ങളിൽ വീഴ്ചകളാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടാകുന്നത്. കൃത്യനിർവ്വഹണം പൂർത്തിയാക്കിയതിന്റെ പേരിൽ സ്വകാര്യ താല്പര്യത്തിന്റെ മറവിൽ വിധിന്യായം പുറപ്പെടുവിച്ച കോടതികളിലെ ജഡ്ജിമാരെ പൊതു സമൂഹത്ത് അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും കണ്ടില്ലെന്ന് നടിക്കുന്നത് നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. നടിയെ ആക്രമിച്ച കുറ്റകൃത്യത്തിൽ പങ്കെടുത്ത ആറ് പേരെയും കോടതി ശിക്ഷിച്ചിരുന്നു. നീതിപൂർവ്വമുള്ള ഇത്തരം നടപടിയെ ചിലർക്ക് അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്നില്ല. നടിയെ ആക്രമിച്ചവരെ ശിക്ഷിച്ച നടപടിയിൽ ചിലർ അസ്വസ്ഥരുമാണ്. ഇവരാണ് ജഡ്ജിയെ സമൂഹ മാധ്യമങ്ങളിൽ അവഹേളിക്കുവാൻ മത്സരിക്കുന്നതെന്ന് അഡ്വ. ......
ചെന്നൈ: ടിവിഎസ് ശ്രീചക്ര ലിമിറ്റഡിൻ്റെ ബ്രാൻഡായ യൂറോഗ്രിപ്പ്, തങ്ങളുടെ പ്രീമിയം ഇരുചക്ര-മുച്ചക്ര ടയറുകൾ ദുബായിലെ ഓട്ടോമെക്കാനിക്ക 2025 എക്സ്പോയിൽ പ്രദർശിപ്പിച്ചു.കട്ടിംഗ് എഡ്ജ് ആർ & ഡി ഉപയോഗിച്ച് നിർമ്മിച്ച ട്രെയിൽഹൗണ്ട് വൈൽഡ്, പ്രോടോർക്ക് മാക്സ് (പ്രോട്ടോടൈപ്പ്), റോഡ്ഹൗണ്ട്, ബീ സിറ്റി തുടങ്ങി പ്രകടനം ഉറപ്പാക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ എക്സ്പോയിൽ അവതരിപ്പിച്ചു. പശ്ചിമേഷ്യ, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനുള്ള മികച്ച അവസരമാണിതെന്ന് ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് സിഒഒ ടി. ......
കൊച്ചി: ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബി എച്ച് ആർ എഫ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാല ഈസ്റ്റ് അങ്കണവാടിയുടെ സഹകരണത്തോടെ ആഗോള മനുഷ്യാവകാശ ദിനം ആചരിച്ചു. ഹൈക്കോടതി മീഡിയേറ്ററും സീനിയർ അഭിഭാഷകയുമായ ലത എം എസ് ഉദ്ഘാടനം ചെയ്തു. ......